CLOSE

മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുമ്പള ബി.ആര്‍.സിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണടകള്‍ നല്‍കി

മുള്ളേരിയ: ലയണ്‍സ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുമ്പള ബി.ആര്‍.സിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണടകള്‍ സൗജന്യമായി നല്‍കി.
കുമ്പള ബി.ആര്‍.സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നും പരിശോധിച്ചു ഡോക്ടര്‍മാര്‍ കണ്ണടക്കു നിര്‍ദ്ദേശിച്ച 30 കുട്ടികള്‍ക്കാണ് കണ്ണടകള്‍ നല്‍കിയത്. മുള്ളേരിയ ഗജാനന എ. എല്‍.പി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു.
കുമ്പള ബി.ആര്‍.സിയിലെ ബി.പി.സി ശിവരാമ, കുഞ്ഞിരാമന്‍ നായര്‍, ഷാഫി ചൂരിപ്പള്ളം, ഗിരീഷന്‍ മാസ്റ്റര്‍, രാജലക്ഷ്മി ടീച്ചര്‍, ജയശ്രീ, ശ്രുതി ഗിരീഷ്, ടി ശ്രീധരന്‍ നായര്‍, കെ.ജെ വിനോ, ഇഖ്ബാല്‍ കിന്നിംഗാര്‍, കൃഷ്ണന്‍ കോളിക്കാല്‍, പ്രജിത വിനോദ്, ചന്ദ്രകല ഉദയ് തിടങ്ങിയവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *