CLOSE

മാനടുക്കം പി ജി വിജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

രാജപുരം: മാനടുക്കം പി ജി വിജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ലൈബ്രറി കൗണ്‍സില്‍ നേതൃത്വ സമിതി കണ്‍വീനര്‍ എ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജി എസ് രാജീവ് അധ്യക്ഷനായി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ക്വിസ് മത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്തുമല, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി കെ ടി രാജേഷ് സ്വാഗതവും, ബീനിഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *