CLOSE

ഞെക്ലി അംഗണ്‍വാടി സില്‍വര്‍ ജൂബിലി ആഘോഷവും യാത്രയപ്പും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ ഞെക്ലി അംഗണ്‍വാടി സില്‍വര്‍ ജൂബുലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച അംഗണ്‍വാടി ടീച്ചര്‍ എം നാരായണിക്ക് ചടങ്ങില്‍ യാത്രയപ്പ് നല്‍കി. സംഘാടക സമിതിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും
വിവിധ ക്ലബ്ബുകളുടെയും ഉപഹാരങ്ങള്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു. ഐ സി ഡി എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ കവിത റാണി രജ്ഞിത്ത് മുഖ്യാത്ഥിതിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സൈനബ അബൂബക്കര്‍, അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, സിന്ധു ഗംഗാധരന്‍, സുനില്‍ കുമാര്‍ മൂലയില്‍, നബീസ പാക്യര, മുന്‍ അംഗം കെ സന്തോഷ് കുമാര്‍, കാഞ്ഞങ്ങാട് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജ്യോതി, സി ഡി പി ഒ ഷൈനി, കെ പി സുധര്‍മ്മ, കെ കുഞ്ഞിക്കണ്ണന്‍ നായര്‍, കെ ദിനേശന്‍ ഞെക്ലി, എം കരുണാകരന്‍ നായര്‍, എം മാധവന്‍ നായര്‍, വിനു ഞെക്ലി, പുഷ്പ വിജയന്‍, അനീഷ് പി പി, ധര്‍മ്മപാലന്‍, എന്‍ മനമോഹന, രതീശന്‍ ഞെക്ലി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ വി ഭക്തവത്സലന്‍ സ്വാഗതവും അംഗണ്‍വാടി വര്‍ക്കര്‍ കെ ശാലിനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *