CLOSE

ദേലംപാടി ഗ്രാമ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് അഡ്വ: ഉഷ എ പി ഉദ്ഘാടനം ചെയ്തു

അഡൂര്‍: ദേലംപാടി ഗ്രാമ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഉഷ എ.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.എ അബ്ദുള്ളകുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എസ് എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ നാളിനാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്തി ഗോപാലന്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ ചന്ദ്രശേഖരന്‍, പ്രമോദ് വെള്ളച്ചേരി, പ്രദീപ്, എ പി കുശലന്‍, എ ബി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കില ഫാക്കള്‍ട്ടി എച്ച് കൃഷ്ണന്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കി. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ വിശദീകരണം അസിസ്റ്റന്റ് സെക്രട്ടറി ഹംസ നിര്‍വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ഹരീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഗീതമണി നന്ദി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *