CLOSE

‘ഇനിയും മുന്നോട്ട്’ വീഡിയോ പ്രദര്‍ശനം പ്രയാണം തുടങ്ങി

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വീഡിയോ ഹ്രസ്വചിത്ര പ്രദര്‍ശനം ‘ഇനിയും മുന്നോട്ട്’ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ എം.രാജഗോപാലന്‍ എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍ഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലായി 150 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും.
കാലിക്കടവില്‍ നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,.ടി. കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാളെ ഹൊസ്ദുര്‍ഗ് താലൂക്കില്‍ പിലിക്കോട് തൃക്കരിപ്പൂര്‍ വലിയ പറമ്പ പടന്ന പഞ്ചായത്തുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *