കാഞ്ഞങ്ങാട്: സാമൂഹ്യസേവന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് അജാനൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ചെടി അടങ്ങിയ പൂച്ചട്ടികള്‍ നല്കി. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായ രഞ്ജു മാരാര്‍, ആന്റോ, എന്‍. ആര് പ്രശാന്ത്, സി ബാലകൃഷ്ണന്. ശശിധരന് നായര്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയ്ക്ക് ചെടിച്ചട്ടികള്‍ കൈമാറി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Spread the love