CLOSE

കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും

രാജപുരം: കേരള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കാസറഗോഡ് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥി ആയിരിക്കും.കള്ളാര്‍ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ആണ് കൊട്ടോടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *