CLOSE

കുമ്പള ടൗണിന്റെ സമഗ്ര വികസനത്തിനും കാര്‍ഷിക ടൂറിസം മേഖലയ്ക്കും മുന്തിയ പരിഗണന; കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഈ വര്‍ഷത്ത ജനകീയ ബജറ്റ് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു

കുമ്പള: കുമ്പള ടൗണിന്റെ സമഗ്ര വികസനത്തിനും കാര്‍ഷിക ടൂറിസം മേഖലയ്ക്കും മുന്തിയ പരിഗണന. കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഈ വര്‍ഷത്ത ജനകീയ ബജറ്റ് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു. വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സും ബസ്റ്റാന്റും, ആധുനിക മല്‍സ്യ മാര്‍ക്കറ്റും മറ്റുമാണ് ഇതിലുടെ നാം ലക്ഷ്യമിടുന്നത്. കൂടാതെ കാര്‍ഷിക മേഖലക്കും ടൂറിസം വികസനവും പ്രാഥമിക വിദ്യാഭ്യസ സ്ഥാപനങ്ങളെ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തുന്നതിലും വായോജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുന്നു. കലാകായിക രംഗത്ത് മിനി സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പദ്ധതികളും, ഡയാലിസ് രോഗികള്‍ക്കു സഹായ ധനവും കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്‌കരണത്തിനും എല്ലാം ഈ ബഡ്ജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്

പഞ്ചായത്ത് പ്രസിഡണ്ട് താഹിറ കെ വി യുസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പ്രേമലത, പ്രേമാവതി, ചെയര്‍മാന്‍, പഞ്ചായത്ത് സെക്രട്ടറി മറ്റ് മെമ്പര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *