CLOSE

ശാസ്ത്ര സത്യങ്ങളെ പിന്‍തുടരുക, നല്ല മനുഷ്യനാകാം: ഡോ. ഡി.സജിത് ബാബു

എല്ലാവര്‍ക്കും ശാസ്ത്ര ബോധം വേണം. ശാസ്ത്രമാണ് സത്യം. ശാസ്ത്ര സത്യങ്ങളെ പിന്‍തുടരുക. നല്ല മനുഷ്യനാകാം’. സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് ശാസ്ത്രാവബോധത്തിലൂടെ ആയിരിക്കും. ഡോ. ഡി.സജിത് ബാബു അഭിപ്രായപ്പെട്ടു. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും ദേശീയ ഹരിത സേനയും സംയുക്തമായി നടത്തിയ ദേശീയ ശാസ്ത്ര ദിനത്തിന് മുന്നോടിയായി നടത്തിയ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉപന്യാസ രചന, ജലഛായാ ചിത്രരചന, വീഡിയോ നിര്‍മ്മാണം മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ദേശീയ ഹരിത സേന ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. വി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഡെ. ഡയറക്ടര്‍ കെ.വി. പുഷ്പ മുഖ്യാതിഥി ആയിരുന്നു. ചിത്രരചന മത്സരങ്ങള്‍ ആര്‍ട്ടിസ്റ്റ് ഇ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള ധാരാളം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്തു. മത്സര ഫലങ്ങള്‍ അടുത്താഴ്ച പ്രഖ്യാപിക്കും. വിജയികള്‍ സംസ്ഥാന തലത്തില്‍ ശാസ്ത്ര ദിനത്തില്‍ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *