CLOSE

സ്വസ്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുതിയതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മൂന്നു പതിറ്റാണ്ടുകളായി തലയുയര്‍ത്തിനില്‍ക്കുന്ന സാംസ്‌കാരിക കേന്ദ്രമാണ് സ്വസ്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. നാടിന്റെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ വിശാലതയില്‍ അനിവാര്യമായ മാറ്റങ്ങളോടെ പുതിയതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിനു ശേഷം കച്ചേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം. സംഘാടകസമിതി ചെയര്‍മാന്‍ ടി മധുസൂദനന്‍ മാസ്റ്റര്‍ സ്വാഗതം പറയും. സംഘാടകസമിതി കണ്‍വീനര്‍ പി രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
തുടര്‍ന്ന് ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന ബി എച്ച്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനി, വാര്‍ഡ് മെമ്പര്‍ എം മോഹന്‍ എന്നിവരെ പി മണിമോഹന്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന ബി എച്ച് കോവിഡ് മുന്നണിപ്പോരാളികളെ അനുമോദിക്കും

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അജയന്‍ പനയാല്‍, സ്വസ്തി ക്ലബ്ബ് രക്ഷാധികാരി കെ.വി കൃഷ്ണന്‍, കരിച്ചേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് പി.പി, എകെജി കലാക്ഷേത്ര സെക്രട്ടറി കെ സുരേന്ദ്രന്‍, പ്രിയദര്‍ശിനി കലാകേന്ദ്രം കൃഷ്ണപ്രസാദ് കരിച്ചേരി, കെ വി കെ കെ സാംസ്‌കാരിക സമിതി അംഗം റഹീം റഹീല്‍ ഫീല്‍ കൂട്ടുപുന്ന എന്നിവര്‍ ആശംസകള്‍ അറിയിക്കും. സ്വസ്തി ക്ലബ് പ്രസിഡണ്ട് കെ വി കരുണാകരന്‍ നന്ദി പറയും

Leave a Reply

Your email address will not be published. Required fields are marked *