ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ 1988-92 എഫ് ബാച്ച് 28 വര്‍ഷത്തിന് ശേഷം ഒരുവട്ടം കൂടി പാലക്കുന്നില്‍ ഒത്തുചേര്‍ന്നു. ഇതിനോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം സിനിമാ സീരിയല്‍ താരം മനു ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. അന്നത്തെ അധ്യാപകരായ കെ ഗഫൂര്‍, ജനാര്ദ്ദനന്, ഗോപിനാഥന് നായര്‍ എന്നിവരെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ചെന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. രത്നാകരന് അധ്യക്ഷത വഹിച്ചു. ബിന്ദു കെ കെ അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി കെ അജിത, ശശി ബാര, അനിത, ബിന്ദു എന്നിവര്‍ സംസാരിച്ചു. മനോജ് പള്ളം സ്വാഗതവും ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
28 വര്‍ഷത്തിന് ശേഷം ഒരു വട്ടംകൂടി ഉദുമ സ്കൂള്‍ എഫ് ബാച്ച്
