കുതിരക്കോടിന്റെ കായിക താരം റഷീദ് കുതിരക്കോട് (35) വിട്ടു പിരിഞ്ഞത് കായിക കേരളത്തെ ദുഖത്തിലാഴ്ത്തി.
കരുത്തിന്റെയും പോരാട്ടത്തിന്റെയും കളരിയായ കബഡിയിലൂടെ കടന്നു വന്ന് ജില്ലയിലെത്തന്നെ പ്രമുഖ കായിക കേന്ദ്രമായി മാറിയ സംഘചേതന കുതിരക്കോടിന്റെ താരവും, സംഘചേതനാ യു.എ.ഇ കമ്മറ്റി പ്രസിഡണ്ടുമാണ് റഷീദ് കുതിരക്കോട്.
ജോലി ആവശ്യാര്‍ത്ഥം വിദേശത്തായിരുന്നു. അവിടെ ജോലി ചെയ്യവേ ന്യൂമോണിയാ ബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരി കൂടി പിടിപെട്ടതോടെ അത്യാസന്ന നിലയിലായി മരണം സംഭവിക്കുകയായിരുന്നു.
കോവിഡ് ബാധിതനായതിനാല്‍ മൃതശരിരം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഉറ്റബന്ധുക്കളും, ഭാര്യാ സദോഹരന്മാരും വിദേശത്ത് ഒപ്പമുണ്ട്.
ബാല്യം മുതല്‍ യൗവനം വരെ മുഴുവന്‍ സമയവും സംഘചേതനയുടെ പ്രവര്‍ത്തകനായിരുന്ന റഷീദ് ചെറുപ്പക്കാരേയും കുട്ടികളേയും സംഘടിപ്പിക്കാനും, ആവശ്യമുള്ളപ്പോഴെല്ലാം സാമ്പത്തികമായി സഹായിക്കാനും മടി കാണിച്ചിരുന്നില്ല.
നാട്ടില്‍ വരുമ്പോഴെല്ലാം കബഡി ഫെസ്റ്റ് സംഘടിപ്പിക്കാനും അതിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകാനും താല്‍പ്പര്യം കാണിച്ചു.
നല്ലൊരു സംഘടനാ പ്രവര്ത്തകന് കൂടിയാണ്.
വ്യാപരിയായിരുന്ന അബ്ദുല്‍ഖാദര്‍, (പരേതന്) മറിയമ്പി ദമ്പതികളുടെ പുത്രനാണ്. ഭാര്യ മുംതാസ്. ഏക മകള്‍ മിന്‍ഹ.
സഹോദരങ്ങള്‍ റഷീദ, ഫരീദ, റുബീദ, നസീദ.
റഷീദിന്റെ വിയോഗത്തില്‍ അനുശോചിക്കാന്‍ ഇന്ന് വൈകുന്നേരം മുതിയക്കാല്‍ സ്കൂള്‍ പരിസരത്ത് ചേരുന്ന അനുശോചന യോഗത്തില്‍ മുഴുവന്നാട്ടുകാരും, കായിക പ്രേമികളും പങ്കു ചേരണമെന്ന് സെക്രട്ടറി പ്രിയേഷ് കുതിരക്കോട് അറിയിച്ചു.