CLOSE

കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണം വൈകിപ്പിക്കരുത്: പാലക്കുന്ന് ക്ഷേത്രവിദ്യാഭ്യാസ സമിതി ;വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെ ആദരിച്ചു

പാലക്കുന്ന് : കോട്ടിക്കുളം മേല്‍പ്പാല നിര്‍മാണം ഇനിയും വൈകിപ്പിക്കരുതെന്നും പാലക്കുന്ന് ടൗണില്‍ ശൗചാലയങ്ങള്‍ പണിയണമെന്നും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. പ്രഡിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആചാര സ്ഥാനിക രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെ സുനീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരനും വിദ്യാഭ്യാസ സമിതി ഭാരവാഹികളും ചേര്‍ന്ന് പുരസ്‌കാരവും ഉപഹാരങ്ങളും നല്‍കി. അതോടൊപ്പംക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരിയെയുംആദരിച്ചു. ക്ഷേത്ര മുന്‍ പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണന്‍ പൊന്നാട അണിയിച്ചു.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍,ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, കെ. ബാലകൃഷ്ണന്‍, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, സെക്രട്ടറിമാരായരാജന്‍ പൂച്ചക്കാട്, ടി.രാജന്‍,വൈസ് പ്രസിഡന്റുമാരായ രവീന്ദ്രന്‍ കൊക്കാല്‍, ടി. കണ്ണന്‍,ട്രഷറര്‍ ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

2021-2023 വര്‍ഷത്തെക്കുള്ളഭാരവാഹികള്‍: പി.വി. രാജേന്ദ്രന്‍ (പ്രസിഡന്റ്), രവീന്ദ്രന്‍ കൊക്കാല്‍, ശ്രീധരന്‍ പള്ളം (വൈസ്് പ്രസിഡന്റ്), പള്ളം നാരായണന്‍ (ജനറല്‍ സെക്രട്ടറി), രാജന്‍ പൂച്ചക്കാട്, പി.പി. മോഹനന്‍ (സെക്രട്ടറി), ബി. അരവിന്ദാക്ഷന്‍ (ഖജാന്‍ജി)

Leave a Reply

Your email address will not be published. Required fields are marked *