കാഞ്ഞങ്ങാട്: ജില്ലയിലെ ചില അതിര്‍ത്തി പഞ്ചായത്തുകളില്‍ മലയാളം മീഡിയത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതികള്‍ക്ക് പരിഹാരം കാണണമെന്നും മാതൃഭാഷയില്‍ പ്രാഥമിക പഠനത്തിന് എല്ലാവര്ക്കും അവസരം ലഭ്യമാക്കണമെന്നും മാണിക്കോത്ത് ഹാദി അക്കാദമിയില്‍ അജ്മീര്‍ ഉറൂസിന്റെ ഭാഗമായി നടന്ന മാതൃഭാഷാ സംഗമം ആവശ്യപ്പെട്ടു. ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതാണെങ്കിലും അതിന്റെ പേരില്‍ ബഹുഭൂരിഭാഗം വരുന്ന മലയാളം മാതൃഭാഷ സംസാരിക്കുന്നവര്‍ക്ക് സ്വന്തം ഭാഷയില്‍ പഠനം നടത്താനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല. ലോക മാതൃഭാഷാദിനാചരണ ഭാഗമായി ഓണ്‍ ലൈന്‍ കാലത്ത് പ്രാദേശിക ഭാഷകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായി. ജില്ലയിലെ ഭാഷാ വൈവിധ്യങ്ങള്‍ വിസ്മയമുണര്ത്തുന്നതായി സംഗമം വിലയിരുത്തി.
ഹാദി അക്കാദമി ചെയര്മാന് സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന അജ്മീര്‍ ഉറൂസില്‍ സയ്യിദ് ശിഹാബ് തങ്ങള്‍ ഹാദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി രിഫാഈ അബ്ദുല്‍ ഖാദിര്‍ ഹാജി ഉല്‍ഘാടനവും ഇര്‍ശാദ് സഖാഫി അല്‍ അസ്ഹരി ഖാജാ അനുസ്മരണ പ്രഭാഷണം നടത്തി.
പൂകുഞ്ഞി തങ്ങള്‍ മാണിക്കോത്ത്, ശംശുദ്ധീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് സിറാജ് അല്‍ ഹാദി, ഹമീദ് മദനി, ചിത്താരി അബദുല്ല ഹാജി, സത്താര്‍ പഴയ കടപ്പുറം, മടിക്കെ അബുല്ല ഹാജി, ഹമീദ് മൗലവി, കോട്ടക്കുളം മുഹമ്മദ്, മശ്ഹൂദ് ഫാമിലി, മഹ്മൂദ് അംജദി താങ്ങിയവര്‍ സംബന്ധിച്ചു. നിസാര്‍ സഖാഫി അഫ്ളലി സ്വാഗതവും റൗഫ് പാലക്കി നന്ദിയും പറഞ്ഞു