CLOSE

ഗുരുപൂജ പുരസ്‌കാരം നേടിയ ക്ഷേത്ര പൂരക്കളി പണിക്കര്‍ പി.വി. കുഞ്ഞിക്കോരനെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര സമിതി യോഗം ആദരിച്ചു

പാലക്കുന്ന് : ഗുരുപൂജ പുരസ്‌കാരം നേടിയ ക്ഷേത്ര പൂരക്കളി പണിക്കര്‍ പി.വി. കുഞ്ഞിക്കോരനെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതി കേന്ദ്ര സമിതി യോഗം ആദരിച്ചു. പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി പുരസ്‌കാരങ്ങള്‍ നല്‍കി. കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ പാത്തിക്കാല്‍, ടി.രാമന്‍, സെക്രട്ടറിമാരായ അച്യുതന്‍ ആടിയത്ത്, ടി.കെ. കൃഷ്ണന്‍, ഖജാന്‍ജി പി. കെ. രാജേന്ദ്രനാഥ്, മുന്‍ പ്രസിഡന്റ്മാരായ സി.എച്ച് നാരായണന്‍, അഡ്വ. കെ. ബാലകൃഷ്ണന്‍, ബാബു മണിയങ്കാനം എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *