CLOSE

പാലക്കുന്ന് ഉത്സവത്തിന് കുലകൊത്തി; ചൊവ്വാഴ്ച ഭരണികുറിക്കല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് മുന്നോടിയായി ഭണ്ഡാര വീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. സ്ഥാനികര്‍ കൊത്തികൊണ്ടു വന്ന വാഴക്കുലകള്‍ തിരുസന്നിധിയില്‍ വെച്ച് കലശാട്ട് പൂര്‍ത്തിയാക്കി ശ്രീകോവിലില്‍ വെക്കുന്നതാണ് ചടങ്ങ്. ആചാരസ്ഥാനികരും ഭാരവാഹികളും വിശ്വാസികളും സംബന്ധിച്ചു. ചൊവ്വാഴ്ച ഭരണി നക്ഷത്രത്തില്‍ ജനിച്ച ബാലികയെ ദേവിയുടെ പ്രതിരൂപമായി സങ്കല്‍പ്പിച്ച് പടിഞ്ഞാറ്റയിലിരുത്തി അരിയും പ്രസാധവുമിട്ട് വാഴിച്ച് ഭരണി കുറിക്കല്‍ ചടങ്ങ് നടത്തും. തൃക്കണ്ണാട് കൊടിയിറങ്ങിയ ശേഷം കമ്പയും കയറും ഏറ്റുവാങ്ങി ബുധനാഴ്ച്ച രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഞ്ചു ദിവസം നീളുന്ന ഉത്സവചടങ്ങുകള്‍ നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *