CLOSE

പൊതുവിദ്യാലയത്തില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തുക : കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം എന്ന കാഞ്ഞങ്ങാട് നടന്ന കേരള റിസോഴ്‌സസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍ ടി എ) രണ്ടാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ആര്‍ ശോഭ അധ്യക്ഷത വഹിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ: പി അപ്പുക്കുട്ടന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ: രാജ് മോഹന്‍, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഹരിദാസ്, ജില്ലാ സെക്രട്ടറി ദിലീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സുമ സംഘടനാ റിപ്പോര്‍ട്ടും, സംസ്ഥാന കമ്മിറ്റി അംഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *