കാഞ്ഞങ്ങാട്: ജെ സി ഐ കാഞ്ഞങ്ങാട്, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് കൊണ്ട് ‘കൊറോണയും പരിസ്ഥിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച തെരുവുനാടകം ‘പ്രതിഫലനം’ പ്രേക്ഷകരുടെ കയ്യടി നേടി.

കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്തു വെച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച തെരുവ് നാടകം, പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോക്ടര്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജെസിഐ മുന്‍ പ്രസിഡന്റ് പി സത്യന് അധ്യക്ഷത വഹിച്ചു.

നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി വിജയന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍, എന്‍. എസ്സ്.എസ്സ് വളണ്ടിയര്‍ സെക്രട്ടറി കെവി ഹരിത, എന്‍.സുരേഷ്, മുഹമ്മദ് തയിബ്, കെ പ്രഭാകരന്, വൈസ് പ്രസിഡന്റ് ബി. മധുസൂദനന് , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജു എന്‍.പി എന്നിവര്‍ സംസാരിച്ചു.