CLOSE

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടിന് കുലകൊത്തി; 13ന് കൊടിയേറ്റം

ഉദുമ : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 12 മുതല്‍ 17 വരെ നടക്കുന്ന ആറാട്ട് ഉത്സവത്തിന് മുന്നോടിയായി ഓലയും കുലയും കൊത്തി. 12 ന് പകല്‍ 10.30ന് കലവറ നിറയ്ക്കും .
വൈകീട്ട് 6.30ന് വാസ്തുരക്ഷോഘന ഹോമം, വാസ്തുബലി. 13 ന് കളഭാഭിഷേകം (വിശേഷാല്‍ പൂജ). 11.5ന് ആറാട്ടുത്സവത്തിന് കൊടിയേറ്റം. വൈകീട്ട് 6.30ന് ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിര ഭജന സമിതിയുടെ ഭജന.
14ന് പുലര്‍ച്ചെ 3.50 ന് വിഷുക്കണി. 5ന് പയ്യന്നൂര്‍ ജെ പൂഞ്ചക്കാടന്‍ സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി. വൈകീട്ട് 5.30ന് കാഴ്ചശീവേലി, തിടമ്പ് നൃത്തം. 15ന് നടുവിളക്ക് -നിറമാല ഉത്സവം.
11 മണിക്ക് പള്ളം തെക്കേക്കര അയ്യപ്പ മന്ദിര ഭജന സമിതിയുടെ ഭജന. വൈകീട്ട് 6.30ന് തായമ്പക. 7ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം ഭജന സമിതിയുടെ ഭജന. 7.30ന് ചുറ്റുവിളക്ക്. 8ന് നിറമാല. തുടര്‍ന്ന് തിടമ്പ് നൃത്തം. 16ന് പള്ളിവേട്ട ഉത്സവനാളില്‍ 11 മണിക്ക് അച്ചേരി മഹാവിഷ്ണു ക്ഷേത്രം മാതൃസമിതിയുടെ സദ്ഗ്രന്ഥ പാരായണം. വൈകീട്ട് 6ന് ക്ഷേത്ര പൂര്‍വിക സ്ഥാനത്ത് നിന്ന് പള്ളിവേട്ടയും കഴിഞ്ഞ് തെക്കേക്കര പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്.
17ന് ആറാട്ടുത്സവം. പകല്‍ 11ന് കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം ഭജന സമിതിയുടെ ഭജന. വൈകീട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത്. 4.30ന് ബദിയടുക്ക ശ്രീമാതാ ഹവ്യക മഹിള ഭജന സംഘത്തിന്റെ ദാസ സങ്കീര്‍ത്തന. 6 ന് ആറാട്ട്. 7ന് വസന്തമണ്ഡപത്തില്‍ പൂജ, ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് തിടമ്പ്‌നൃത്തം. 8.30 ന് കൊടിയിറക്കത്തോടെ സമാപനം. 13 മുതല്‍ 15 വരെ എല്ലാ ദിവസവും രാത്രി ശ്രീഭൂതബലിയും 16 വരെ രാവിലെ ശീവേലിയും ഉണ്ടായിരിക്കും. ഉച്ചില്ലത്ത് കെ.യു പദ്മനാഭ തന്ത്രിയുടെ കര്‍മികത്വത്തില്‍ ആയിരിക്കും ചടങ്ങുകള്‍ നടക്കുക. ഉത്സവ ദിവസങ്ങളില്‍ തുലാഭാര സമര്‍പണത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്നും ക്ഷേത്രത്തിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *