CLOSE

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ജോസഫിന്റെ കാര്‍ ചെങ്കല്ലിട്ട് തകര്‍ത്ത സംഭവം: 300 പേര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ജോസഫിന്റെ കാര്‍ ചെങ്കല്ലിട്ട് തകര്‍ത്ത സംഭവത്തില്‍ 300 പേര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ യുഡിഎഫ് ഏജന്റുമാര്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴോടെ ചെറുവത്തൂര്‍ കാരിയില്‍ എ എല്‍പി സ്‌കൂള്‍ പരിസരത്തു വെച്ചാണ് സ്ഥാനാര്‍ത്ഥി സഞ്ചരിച്ച മഹീന്ദ്ര മരാസോ കാര്‍ തകര്‍ക്കപ്പെട്ടത്. രാത്രി തന്നെ പോലീസ് എം.പി ജോസഫിന്റെയും ബൂത്ത് ഏജന്റുമാരായ വിജയന്‍, ഷുഹൈബ് എന്നിവരുടെയും മൊഴിയെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *