CLOSE

ആറാം ക്ലാസ്സുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടുന്നു; കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില എം.കാശിനാഥനാണ് ഓണ്‍ലൈന്‍ പഠനത്തിനിടെ മൊബൈലില്‍ ഫോട്ടോ എടുത്ത് തുടങ്ങി പ്രശംസ പിടിച്ചു പറ്റുന്നത്

രാജപുരം: ലോക് ഡൗണിലെ മാനസിക സമ്മര്‍ദത്തില്‍ നിന്നും കരകയറാന്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് തുടങ്ങിയ ആറാം ക്ലാസുകാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി എം.കാശിനാഥനാണ് മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ തന്റെ കഴിവ് തെളിയിക്കുന്നത്.

പ്രഫഷനല്‍ ഫോട്ടോഗ്രഫറുടെ തന്മയത്വത്തോടെയാണ് കാശിനാഥന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. പ്രക്യതി ദൃശ്യങ്ങളാണ് ചിത്രങ്ങളിലധികവും പ്രതിഫലിച്ചിരിക്കുന്നത്. പൂക്കളും, ചെടികളും, ഫലങ്ങളും ചിത്രങ്ങളില്‍ കാണാം. അധ്യാപകരുടെയും, സഹപാഠികളുടെയും അഭിനന്ദനവും പ്രോത്സാഹനവുമാണ് കാശിനാഥന് പ്രചോദനം. മകന് ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ പരിശീലനം നല്‍കാനാണ് ചിത്രകലാ അധ്യാപകനായ രവീന്ദ്രന്‍ കൊട്ടോടിയുടെയും ശ്രീജയുടെയും തീരുമാനം. ചിത്രരചനയിലും കാശിനാഥന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *