CLOSE

കാവ് സംരക്ഷണ ധനസഹായത്തിന് അപേക്ഷിക്കാം

കാസര്‍കോട് ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിനുള്ള വനം വന്യജീവി വകുപ്പിന്റെ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവ് സംരക്ഷണത്തിനുളള കര്‍മ്മ പദ്ധതികള്‍ എന്നിവയും സമര്‍പ്പിക്കണം. ജൂലൈ 15നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷകള്‍ ലഭിക്കണം. അപേക്ഷാഫോറത്തിനും, വിവരങ്ങള്‍ക്കും ഉദയഗിരിയിലുളള സാമൂഹ്യവനവല്‍ക്കണ വിഭാഗം ഓഫീസിലോ കാസര്‍കോട്, ഹോസ്ദുര്‍ഗ് സാമൂഹ്യ വനല്‍ക്കരണം റെയിഞ്ചുകളിലോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോറം കേരളാ വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 04994-255234

Spread the love

Leave a Reply

Your email address will not be published. Required fields are marked *