CLOSE

കാലിഗ്രാഫിയില്‍ കരവിരുത് തീര്‍ത്ത 11 കാരന്‍ സല്‍മാനുല്‍ ഫാരിസിനെ കോണ്‍ഗ്രസ് അനുമോദിച്ചു: ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് ഉപഹാരം നല്‍കി

പൂച്ചക്കാട്: ഖുറാനിലെ ഒരു അധ്യായം അറബി കാലിഗ്രാഫിയില്‍ കരവിരുത് തീര്‍ത്ത പതിനൊന്നുകാരന്‍ സല്‍മാനുല്‍ ഫാരിസിന് പൂച്ചക്കാട് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. അപൂര്‍വ്വമായാണ് ഇത്തരം കരവിരുത് കാണാന്‍ സാധിക്കുന്നത്. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് സല്‍മാനുല്‍ ഫാരിസിന് ഉപഹാരം സമ്മാനിച്ചു. പ്രവാസി കോണ്‍ഗ്രസ് പളളിക്കര മണ്ഡലം പ്രസിഡണ്ട് സി.എച്ച് രാഘവന്‍, വ്യവസായി കോണ്‍ഗ്രസ് നിയോജക മണ്ഡലം ട്രഷറര്‍ കെ. എസ് മുഹാജിര്‍, മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കെ പവിത്രന്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.എച്ച് മധുസൂദനന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *