CLOSE

സഞ്ചാരികളെ കേന്ദ്രീകരിച്ച് റെയില്‍വ്വേ വികസനം ഉടന്‍ വേണം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ഫണ്ടില്‍ നിന്നും ബേക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസര വികസനത്തിനായി മാററിവെച്ച ഒരു കൊടി 40 ലക്ഷം രൂപയുടെ നിര്‍മ്മാണ് പ്രവൃത്തികള്‍ ഉടന്‍ നടപ്പിലാക്കുക, ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി സ്റ്റേഷന്‍ മാസ്റ്ററെ നിയോഗിക്കുക, കണിയൂര്‍ മൈസൂര്‍ പാത ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍ വഴി ആരംഭിക്കുക, 90 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ലാന്‍ഡ് ടൂറിസം പദ്ധതി ഉടന്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചു പ്രക്ഷോഭം ആരംഭിക്കുന്നു. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസന കര്‍മ്മ സമിതിയാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്.
എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടി നാല്‍പ്പതു ലക്ഷം രൂപ റെയില്‍വ്വേക്ക് ഏല്‍പ്പിച്ച് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും, ടെന്റര്‍ നടപടി ആരംഭിച്ചിട്ടും റെയില്‍വ്വേയുടെ പുറം തിരിഞ്ഞുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പറഞ്ഞു. ജൂലൈ 24ന് 10 മണിക്ക് റെയില്‍വേ സ്റ്റേഷനു മുമ്പിലുള്ള ധര്‍ണ്ണ സമരം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സര്‍വ്വ കക്ഷി കര്‍മ സമിതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കരിക രംഗത്തെ പ്രമുഖര്‍ സമ്പന്ധിച്ചു.

മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. പി കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ നസ്നിന്‍ വഹാബ്, സൂരജ് ,സിദ്ദിഖ് പള്ളിപ്പുഴ, കുഞ്ഞബ്ദുള്ള മവ്വല്‍, സത്യന്‍ പൂച്ചക്കാട,് പ്രശാന്ത് മുക്കൂട,് ടി സി സുരേഷ്, ഗംഗാദരന്‍ ,രാജേഷ് ,ഹാരിസ് ,സോളാര്‍ കുഞ്ഞാമദ്, മൊയ്ദു കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു കെ ഇ എ ബക്കര്‍ സ്വാഗതവും പി കെ അബ്ദുള്ള നന്ദിയും പറഞ്ഞു. കാസര്‍കോട് എം.പി രാജ്‌മോഹന്‍ പ്രക്ഷോഭ സമരം ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.

പ്രകൃതി സുന്ദരമാണ് ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍. അറബിക്കടലിനോട് ചേര്‍ന്നാണ് സ്റ്റേഷന്‍. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയിലേക്കെത്തുന്ന സഞ്ചാരികള്‍ക്കായി യാതൊരു സൗകര്യവും സ്റ്റേഷനില്‍ ഏര്‍പ്പെടുത്തുന്നില്ല. കോട്ടിക്കുളത്ത് മറ്റൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല. കോട്ടിക്കുളം റെയില്‍വ്വേ മേല്‍പ്പാലത്തിന്റെ പണിയും റെയില്‍വ്വേയുടെ അലംഭാവം കാരണം എങ്ങുമെത്താതെ കിടക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *