CLOSE

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍ പരമ്പര നാളെ ആരംഭിക്കും

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍അന്താരാഷ്ട്ര വെബിനാര്‍ പരമ്പര നാളെമുതല്‍ ഓഗസ്റ്റ് 13 വരെ ലോക പ്രശസ്ത സര്‍വ്വകലാശാല പ്രൊഫസര്‍മാരെയും,ഗവേഷകരെയും
ഉള്‍പ്പെടുത്തി അന്താരാഷ്ട്ര വെബിനാര്‍ പരമ്പര ആരംഭിക്കുമെന്ന് കോളേജ് അധികൃതരായ ഫാ.ജോര്‍ജ് പുതു പറമ്പില്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ബിജു ജോസഫ്, ഡോ.തോമസ് സ്‌കറിയ, ഡോ.ഷിനോ പി ജോസ്, ഡോ. ഷിജു ജേക്കബ്ബ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ നൂതന ആശയങ്ങള്‍ എന്ന വെബിനാര്‍സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. നാളെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കേരള സര്‍വകലാശാല എമിരേറ്റ്‌സ് പ്രൊഫസര്‍ ഡോ .പി ആര്‍ സുധാകരന്‍ ഉദ്ഘാടന വേളയില്‍ മുഖ്യപ്രഭാഷണം നടത്തും കോളേജ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് 4 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ മാനേജ്‌മെന്റ് ട്രെയിനര്‍ ഡോ. ബാബു സാവിയോ പഞ്ചാബ് കേന്ദ്രസര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും
ഓഗസ്റ്റ് 5 ന് ഐ ബി എം ഉദ്യോഗസ്ഥന്‍ വിഷ്ണു ബോസ്, മരിയന്‍ കോളേജ് കുട്ടിക്കാനം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബ്രിജേഷ് ജോര്‍ജ് ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും
ഓഗസ്റ്റ് 6 ന് – ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാഞ്ചസ്റ്റര്‍ സര്‍വകലാശാല യു കെ സീനിയര്‍ ലക്ചറല്‍ ഡോ. റോയ് ഹോര്‍ണര്‍, എഴുത്തുകാരി നിഷ ജോസ് എന്നിവര്‍ പ്രബന്ധങ്ങള്‍
അവതരിപ്പിക്കും
ഓഗസ്റ്റ് 7 ന്‌സ്വീഡനിലെ ഉഫസല സര്‍വ്വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. ഹിമാന്‍ഷു മിശ്ര, ചെക്ക് റിപ്പബ്ലിക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഗാനിക് കെമിസ്ട്രി പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോക്ടര്‍ ദേബുരാജ് ഗംഗോപാധ്യായ, അയര്‍ലണ്ടിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഉദ്യോഗസ്ഥന്‍ ഡിജോ ജോസ്എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 8 ന്- ഇന്ത്യന്‍ സ്‌ക്രീന്‍ റൈറ്റര്‍ ബോബി സഞ്ജയ്, മ്യൂസിക് ഡയറക്ടര്‍ & പ്ലേബാക്ക് സിംഗര്‍
അല്‍ഫോന്‍സ് ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 9 ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സീനിയര്‍ ലക്ചര്‍ ഡോ. ഡോണെല്ല കാസ്‌പേഴ്‌സ്, യു കെമാഞ്ചസ്റ്ററിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ലക്ചര്‍ ഡോ. കരോളിന്‍ ഡൗണ്‍സ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയും കേളേ സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 10ന് അമേരിക്കയിലെ യൂണിവേഴ്സിറ്റിഓഫ് സതേണ്‍ കാലിഫോര്‍ണിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഡേ.ബിജു ബി തോമസ്, കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോ.അച്യൂത് ശങ്കള്‍എസ് നായര്‍, കുസാറ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. വിപിന്‍ വി റോള്‍സെന്റ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 11 ന് ലണ്ടനിലെ സേജ് പബ്ലിഷിംഗ് മാനേജിങ് എഡിറ്റര്‍ ഡോ. അപ് ലോണിയജോസഫിന്‍ റോസ് പ്രബന്ധമവതരിപ്പിക്കും
ഓഗസ്റ്റ് 12 ന് അമേരിക്കയിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഇന്റലിജന്റ് ഓട്ടോമേഷന്‍ ലീഡര്‍ അരവിന്ദബോയപതി, വി സ്റ്റാര്‍ ക്രിയേഷന്‍ മനേജിംങ്ങ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റാഞ്ചി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ .രഞ്ജിത്ത്ആര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും
ഓഗസ്റ്റ് 13 ന് നൂട്ടാനിക്‌സ് ബാംഗ്ലൂര്‍ ഗ്ലോബല്‍ എച്ച് ആര്‍ എസ് മാനേജര്‍ ഡാനിഷ് ജോര്‍ജ് പ്രബന്ധമവതരിപ്പിക്കും. സമാപന സന്ദേശം കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ്രവീന്ദ്രന്‍ നല്‍കും കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ പ്രൊഫസര്‍ ജോണ്‍ മൂലക്കാട്ട് സ്റ്റീഫന്‍, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാല്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *