CLOSE

കാഞ്ഞങ്ങാട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിന് സമീപമുള്ള ബിസ്മില്ല ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. കാഞ്ഞങ്ങാട് ഡിവൈഎസ്പി യെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് സിലിണ്ടറിലെ തീയണച്ചത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടര്‍ റോഡരികില്‍ കിടന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാത കൂടിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *