CLOSE

രസതന്ത്രത്തില്‍ പി.എച്ച്. ഡി നേടിയ ജയശ്രീയേയും മറ്റ് ഉന്നത വിജയികളെയും ബി.ജെ.പി ചാത്തംങ്കൈ- ഇടുവുങ്കാല്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു

ചെമ്മനാട്: മാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ പി.എച്ച്. ഡി നേടിയ ജയശ്രീ എ, പ്ലസ്ടു, എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍കള്‍ എന്നിവരെ ബി.ജെ.പി ചാത്തംങ്കൈ- ഇടുവുങ്കാല്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവരവരുടെ വീടുകളില്‍ ചെന്നാണ് അനുമോദിച്ചത്. ബി.ജെ.പി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠന്‍, ബൂത്ത് പ്രസിഡന്റ് ശശിധരന്‍, സെക്രട്ടറി വിജയ, ട്രഷര്‍ ചന്ദ്രന്‍ എന്നിവരും പാര്‍ട്ടി പ്രവര്‍ത്തകരും സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *