CLOSE

ഓണക്കിറ്റിന്റെ റേഷന്‍ കട തല വിതരണ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് : കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഓണക്കിറ്റിന്റെ റേഷന്‍ കട തല ഉദ്ഘാടനം ഹോസ്ദുര്‍ഗ് സപ്ലൈ ഓഫീസിന് കീഴിലുള്ള കൊളവയല്‍ എ. ആര്‍ ഡി നമ്പര്‍- 183 റേഷന്‍ കടയില്‍ നടന്നു. 16 ഇനങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അജാനൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ ഹംസ ഉദ്ഘാടനം ചെയ്തു. റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പൊതു പ്രവര്‍ത്തകരായ കാറ്റാടി കുമാരന്‍, സി.പി ഇബ്രാഹിം, സപ്ലൈ ഓഫീസ് ജീവനക്കാരന്‍ അഫ്‌സല്‍ ലൈസന്‍സി ടി.വി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *