CLOSE

പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനത്തിന്റെ മിനിട്‌സ് പകര്‍പ്പ് ലഭിക്കാത്തത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

കുറ്റിക്കോല്‍: കഴിഞ്ഞ മാസം 19-07-2021-ന് നടന്ന അടിയന്തര ഭരണ സമിതി യോഗത്തില്‍ 7-ാം നമ്പര്‍ അജണ്ട ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നിലവില്‍ കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമായ ഒരു കോടി രൂപയില്‍ നിന്നും 50 ലക്ഷം രുപ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ശോഭനകുമാരി സെക്രട്ടറിയായിട്ടുള്ള പടുപ്പ് വനിത സര്‍വ്വീസ് സൊസേറ്റിയിലേക്ക് സ്ഥിര നിക്ഷേപം യാതൊരു ന്യായികരണവുമില്ലാതെ മാറ്റി നിക്ഷേപിക്കണമെന്ന തീരുമാനത്തില്‍ വിയോജന കുറിപ്പ് ആറ് ഭരണസമിതി അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലം സെക്രട്ടറിക്ക് നല്‍്കുകയും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയും ചെയ്തു. എന്നാല്‍ വീണ്ടും തെറ്റായ തീരുമാനങ്ങള്‍ ദുരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കാന്‍ പോകുന്നതായി അറിയുവാന്‍ സാധിച്ചു. 19-ാം തിയ്യതി നടന്ന ഭരണ സമിതി യോഗ തീരുമാനത്തിന്റെ മിനിട്‌സ് പകര്‍പ്പ് ആവിശ്യപ്പെട്ട് അന്നേ ദിവസം തന്നെ രേഖാമൂലം ഫ്രണ്ട് ഓഫീസില്‍ നല്‍കിയിട്ട് 14-ാം ദിവസം കഴിഞ്ഞിട്ടും പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്ന കാരണമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.

48 മണിക്കൂറിന് ശേഷം യോഗ തീരുമാനത്തിന്റെ കരട് പകര്‍പ്പും 72-മണിക്കുറിന് ശേഷം യോഗ തീരൂമാനത്തിന്റെ സമ്പുര്‍ണ്ണ പകര്‍പ്പ് കോപ്പിയും ഭരണ സമിതി അംഗങ്ങള്‍ക്ക് നല്‍്കണമെന്ന നിര്‍ദ്ദേശം നിലവിലിരിക്കേ സെക്രട്ടറി ബോധപൂര്‍വ്വം മിനിട്‌സ് കോപ്പി നല്‍്കാത്തതെന്നും കോപ്പി നല്‍കേണ്ട നടപടി ഉടന്‍ സ്വികരിക്കണമെന്നും 28-ന് ഡി.ഡി.പി യെ ഫോണില്‍ വിളിച്ച് പരാതി ബോധിപ്പിച്ചിട്ടും ഇതുവരെ യാതൊരു വിധ നടപടിയുണ്ടായിട്ടില്ലായെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ജോസഫ് പാറത്തട്ടേല്‍, കെ.ബലരാമന്‍ നമ്പ്യാര്‍, ലിസ്സി തോമസ്സ്, കുഞ്ഞിരാമന്‍ തവനം, ആലീസ് ജോര്‍ജ്, ഷീബ സന്തോഷ് എന്നീ പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *