CLOSE

കേരള വ്യാപാരി വ്യവസായി സമിതി അജാനൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ജീവിത സമരം സംഘടിപ്പിച്ചു

അജാനൂര്‍ : കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറുമാസത്തേക്ക് ഒഴിവാക്കുക, വ്യാപാരികള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, എല്ലാ വ്യാപാരികള്‍ക്കും അടിയന്തരമായി വാക്‌സിന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റ്, കളക്ടറേറ്റ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,യൂണിറ്റ് കേന്ദ്രങ്ങള്‍ എന്നിവിട ങ്ങളില്‍ സംഘടിപ്പിക്കുന്ന വ്യാപാരികളുടെ ജീവിത സമരത്തിന്റെ ഭാഗമായി അജാനൂര്‍,ചിത്താരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി സമിതി മുന്‍ ഏരിയ ജോയിന്റ് സെക്രട്ടറി കെ. വി. സുകുമാരന്‍ സമരം ഉദ്ഘാടനം ചെയ്തു. ചിത്താരി യൂണിറ്റ് സെക്രട്ടറി ബി.മാധവന്‍ അധ്യക്ഷനായി. അജാനൂര്‍ യൂണിറ്റ് സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത്, യൂണിറ്റ് പ്രസിഡണ്ട് സുരേന്ദ്രന്‍ കെ വി, ടി. എ.രാധാകൃഷ്ണന്‍ നായര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ശേഷം വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭയെ സന്ദര്‍ശിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *