CLOSE

തെക്കില്‍ – ആലട്ടി റോഡ് കടന്നു പോകുന്ന ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ പണി ഉടന്‍ പുനരാരംഭിക്കുക : കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മറ്റി

ബന്തടുക്ക: നിര്‍ദ്ദിഷ്ഠ തെക്കില്‍ – ആലട്ടി റോഡ് കടന്നു പോകുന്ന ബന്തടുക്ക ടൗണില്‍ നിര്‍ത്തി വെച്ച 300 മീറ്റര്‍ റോഡിന്റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് (റോഡ് വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കി.13 മീറ്റര്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിട ഉടമസ്ഥരോടും വ്യാപാരികളോടും സഹകരണം ആവശ്യപ്പെട്ട ടൗണ്‍ വികസന സമിതിക്ക് എല്ലാ പിന്തുണയും അവരില്‍ നിന്ന് ലഭിച്ചിരുന്നു.എന്നാല്‍ ഒരു കെട്ടിട ഉടമസ്ഥന്‍ കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തതിന്റെ പേരില്‍ കരാറുകാരന്‍ അനുബന്ധമായ എല്ലാ പണികളും നിര്‍ത്തിവെച്ചു. പിന്നീട് ടൗണ്‍ വികസന സമിതിയും കെട്ടിട ഉടമസ്ഥനും നടത്തിയ ചര്‍ച്ചയില്‍ തടസ്സഹര്‍ജി പിന്‍വലിക്കാന്‍ ധാരണയാവുകയും ചെയ്തു. എന്നിട്ടും കരാറുകാരന്‍ പണി നീട്ടികൊണ്ടു പോകുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.റോഡിന്റെ പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനു മുമ്പില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.ബലരാമന്‍ നമ്പ്യാര്‍, സാബു അബ്രഹാം, പവിത്രന്‍ സി നായര്‍, ജോസ് പാറത്തട്ടേല്‍, ബാലകൃഷ്ണന്‍ കെ ,മുഹമ്മദ് എന്നിവര്‍ അറിയിച്ചു. നിര്‍ത്തിവെച്ച റോഡിന്റെ പണി പുനരാരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *