CLOSE

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം-2021 സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിക്കിടയിലും സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം- 2021 സംഘടിപ്പിച്ചു. ജി.എല്‍.ടി കോഡിനേറ്റര്‍ ലയണ്‍ ടൈറ്റസ് തോമസ് എം.ജെ.എഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ രഞ്ജുമാരാര്‍ എം.ജെ.എഫ് അധ്യക്ഷനായി. ആതുര ശുശ്രൂഷ രംഗത്ത് തന്റെ എം.ബി.ബി.എസ് ബിരുദം നേടി 55 വര്‍ഷം പൂര്‍ത്തിയാക്കിയ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ ഡോക്ടര്‍ കൃഷ്ണകുമാരി പി.എം.ജെ. എഫിനെ ആദരിക്കുന്ന ചടങ്ങും നടന്നു.

കൂടാതെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ഇല്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ഫോണ്‍ നല്‍കുകയും ചെയ്തു.. ചടങ്ങില്‍ ജോയിന്‍ന്റ് ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ എന്‍ജിനീയര്‍ എന്‍.ആര്‍ പ്രശാന്ത്, ലേഡീസ് വിംഗ് ഡിസ്ട്രിക്ട് സെക്രട്ടറി ഡോക്ടര്‍ ശശിരേഖ പി. എം. ജെ. എഫ്, ലയണ്‍ ആന്റോ പി.എല്‍, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ സി. ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ലയണ്‍ പ്രജീഷ് കൃഷ്ണ, ലയണ്‍ ബാബുരാജ് പി.എം.ജെ.എഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലയണ്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണാസദ്യയും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *