CLOSE

ജില്ലയില്‍ അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക്് മികവാര്‍ന്ന ലാബ് സൗകര്യം

വിവിധ പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും തയ്യാറായപ്പോള്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായത് ആറ് വിദ്യാലയങ്ങള്‍ കൂടി.
സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കി ജില്ലയിലെ അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് മികവാര്‍ന്ന ലാബ് സൗകര്യം ലഭ്യമായത്. ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എച്ച്.എസ്.എസ് ബളാന്തോട്, ജി.എച്ച്.എസ്.എസ് ഉദുമ എന്നീ വിദ്യാലയങ്ങള്‍ക്കാണ് ലാബ് സൗകര്യം മെച്ചപ്പെടുത്താനായി ഫണ്ട് ലഭിച്ചത്. ജി.ജെ.ബി.എസ് പേരാലില്‍ പുതിയ കെട്ടിടവും തുറന്നു. മുഖ്യമന്ത്രി സംസ്ഥാന തലത്തില്‍ ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടനത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പരിപാടികള്‍ നടന്നു.
ജി.വി.എച്ച്.എസ്.എസ് കയ്യൂരില്‍ നടന്ന പരിപാടിയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, ജില്ലാപഞ്ചായത്ത്് മെമ്പര്‍മാരായ സി.ജെ സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.കുഞ്ഞിരാമന്‍, പി.ബി.ഷീബ, കയ്യൂര്‍-ചീമേനി വൈസ് പ്രസിഡന്റ് എം.ശാന്ത, സ്ഥിരം സമിതി ചെയര്‍മാന്‍ പി.ശശിധരന്‍, എസ്.എസ്.കെ ഡി.പി.സി പി. രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ എം.പ്രശാന്ത്, പി.ലീല, പി.ടി.എ പ്രസിഡന്റ് സുകുമാരന്‍ ആറ്റിപ്പീല്‍, എസ്.എം.സി ചെയര്‍മാന്‍ കെ.വി വിജയന്‍, മദര്‍ പി.ടി.എ ്പ്രസിഡന്റ് ജലജ, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍, പ്രധാനാധ്യാപിക എ. ശ്യാമള, പ്രിന്‍സിപ്പാള്‍ എം.ഡി സുജ, മുന്‍ പി.ടി.എ പ്രസിഡന്റ് ടി.ദാമോദരന്‍, റിട്ട.പ്രിന്‍സിപ്പല്‍ വി.എം വേണുഗോപാല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി കെ.വി പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.വി രാജന്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി താഹിറ കെ.പി നന്ദിയും പറഞ്ഞു.

ബളാന്തോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റമായ പി.എം കുര്യാക്കോസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം.ഗോവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ.വേണുഗോപാല്‍, ഹരിദാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം.ഗോവിന്ദന്‍ സ്വാഗതവും പ്രധാന അധ്യാപകന്‍ കെ.സുരേഷ് നന്ദിയും പറഞ്ഞു.
കുണ്ടംകുഴി സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.വരദരാജ്, വസന്തകുമാരി, പി.ടിഎ പ്രസിഡന്റ് സുരേഷ് പായം, എസ്.എം.സി ചെയര്‍മാന്‍ എം.രഘുനാഥന്‍, പ്രധാനാധ്യാപകന്‍ പ്രഫുല്ല ചന്ദ്ര സി.എച്ച്്, മദര്‍ പി.ടി.എ പ്രസിഡന്റ് എം.അംബിക, മുന്‍ പി.ടി.എ പ്രസിഡന്റ് ദാമോദരന്‍ പാണ്ടിക്കണ്ടം, മുന്‍ എസ്.എം.സി ചെയര്‍മാന്‍ മുരളീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ഗോപാലന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ദാമോദരന്‍ കൂവ്വാര തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. രത്‌നാകരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പരാജന്‍ നന്ദിയും പറഞ്ഞു.

ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, ഡി.ഇ.ഒ വി.വി ഭാസ്‌ക്കരന്‍, എ.ഇ.ഒ ഗണേശ്കുമാര്‍ കെ.ടി, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രന്‍ മടിക്കൈ, പ്രധാന്യാപിക ബീന.പി, മദര്‍ പി.ടി.എ പ്രസിഡന്റ് ബിസ്മിതാ സലീം, സീനിയര്‍ അധ്യാപികമാരായ ഗീത.എം, ശശികല ടി.ടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എ.വി സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ്ബാബു വി.ബി നന്ദിയും പറഞ്ഞു.

ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഓണ്‍ലൈന്‍ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതകൃഷ്ണന്‍ വിശിഷ്ട അതിഥിയായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.കെ വിജയന്‍, ഉദുമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സൈനബ അബൂബക്കര്‍, എ.ഇ.ഒ കെ. ശ്രീധരന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത്, എസ്.എം.സി ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍, പ്രധാനാധ്യാപകന്‍ ടി.വി മധുസൂദനന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ അശോകന്‍, സീനിയര്‍ അസിസ്റ്റന്റ് പി.വി ജയന്തി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് രൂപോഷ് എ.വി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം.ലളിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി നാരായണന്‍ നന്ദിയും പറഞ്ഞു.

ജി.ജെ.ബി.എസ് പേരാലിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം എ.കെ.എം.അഷ്‌റഫ് എം.എല്‍എ അനാച്ഛാദനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസുഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നസീര്‍, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമാവതി, പഞ്ചായത്തംഗം താഹിറ ജി ഷംസീര്‍ അഹ്‌മദ്, എസ്.എസ്.കെ. ഡിപിഒ നാരായണ.ഡി, എ.ഇ.ഒ യതീഷ് കുമാര്‍ റൈ, എം.പി.ടി.എ പ്രസിഡന്റ് ഹസീന, പിടിഎ വൈസ് പ്രസിഡന്റ് കെ.കെ. മൊയ്തീന്‍, രാഷ്്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഫസല്‍ പാറ, അബ്ബാസ് പാറ, ജഗദീഷ്, കരാറുകാരന്‍ നൗഷാദ് ജാല്‍സൂര്‍, അധ്യാപിക നൗഷാദ് ജാല്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കൃഷ്ണദാസ്, നാരായണ.ഡി,എന്നിവരെയും സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ എം.ഗുരുമൂര്‍ത്തിയെയും ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *