CLOSE

കാഞ്ഞങ്ങാട് മീന്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി

ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍ക്കുന്നവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാഞ്ഞങ്ങാട് മീന്‍ മാര്‍ക്കറ്റില്‍ ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ച് മല്‍സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനയില്‍ കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ എഫ്.എസ് പോള്‍, മുന്‍സിപ്പാലിറ്റി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.വിബീന, പി.വിസീമ, ബിജു, കെ ഷൈജു, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ കെ.പി.മുസ്തഫ, കെ. സുജയന്‍, ഹേമാംബിക് തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *