CLOSE

ആവേശമായി താലൂക്ക്തല പട്ടയമേളകള്‍

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് വെള്ളരിക്കുണ്ട് താലൂക്കില്‍ നടന്ന പട്ടയമേള എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, മുന്‍ എം.എല്‍.എ എം കുമാരന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.ദാമോദരന്‍, എം.പി ജോസഫ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എ.സി.എ ലത്തീഫ്, എം.ഷാജി, പ്രിന്‍സ് ജോസഫ്, കെ.എം.ജോസഫ്, കെ.സി.മുഹമ്മദ്കുഞ്ഞി, കെ.ടി.സ്‌കറിയ, കൂലേരി രാഘവന്‍, പി.ടി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളി സ്വാഗതവും തഹസില്‍ദാര്‍ ഭൂരേഖ സൈജു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്കില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം 47 പേര്‍ക്കും ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 32 പേര്‍ക്കും മിച്ചഭൂമി വിഭാഗത്തില്‍ 32 പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്.
മഞ്ചേശ്വരം താലൂക്കില്‍ നടന്ന പട്ടയമേള എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി ആര്‍.ഷെട്ടി, എസ്.ഭാരതി, ജീന്‍ലവീന മെന്താരോ, ജയന്തി അശോക്, സുബ്ബണ്ണ ആള്‍വ, സോമശേഖര, ഖദീജത്ത് റിസാന, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഗോള്‍ഡന്‍ അബ്ദുറഹിമാന്‍, കെ.കമലാക്ഷി, ജമീല സിദ്ദിഖ്, നാരായണ നായ്ക്, മഞ്ചേശ്വരം താഹ്സില്‍ദാര്‍ എല്‍.ആര്‍ ഷാജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ചേശ്വരം തഹസില്‍ദാര്‍ ആന്റോ പി.ജെ സ്വാഗതവും ആര്‍.ഡി.ഒ അതുല്‍ എസ്. നാഥ് നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം താലൂക്കില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം 17 പേര്‍ക്കും ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ ആറ് പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്.
ഹൊസ്ദുര്‍ഗ് താലൂക്ക് തല പട്ടയമേള ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, അഡ്വ. കെ രാജ്മോഹനന്‍, ഡി വി ബാലകൃഷ്ണന്‍, സി കെ ബാബു രാജ്, എം പി ജാഫര്‍, കെ സി പീറ്റര്‍, രാജീവന്‍ പുതുക്കളം, ജോണ്‍ ഐമണ്‍, പിപി രാജു, അബ്രഹാം വര്‍ഗ്ഗീസ് , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി കെ അബ്ദുള്‍ റഹിമാന്‍, രതീഷ് പുതിയപുരയില്‍, ജോര്‍ജ് പൈനാപ്പളളി, സി എസ് തോമസ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജ് നന്ദിയും പറഞ്ഞു.
ഹോസ്ദുര്‍ഗ് താലൂക്കില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം 52 പേര്‍ക്കും ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 177 പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *