CLOSE

രാവണേശ്വരം കോതോളങ്കരദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം നടത്തി

രാവണേശ്വരം : രാവണേശ്വരം കോതോളങ്കര ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം ഉത്സവാന്തരീക്ഷത്തില്‍ നടന്നു. കൊയ്ത്തുത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എന്‍ അശോകന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ. എം. ജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. ബാലകൃഷ്ണന്‍, പി. മിനി, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രതീഷ്, എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഗോപിനാഥ് കോടോത്ത്,എ. ബാലന്‍, പുഷ്പ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ്. പി. ദീപം സ്വാഗതവും പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *