CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാല: ഗവേഷക വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക്

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ എത്തുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഈ മാസം 17ന് എത്തിച്ചേരും. കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് പ്രവേശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാംപസ് റീ ഓപ്പണിംഗ് കമ്മറ്റി ഇത് സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. മറ്റ് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.

ക്യാംപസില്‍ പ്രവേശിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും രക്ഷിതാക്കളുടെ സമ്മതപത്രവും ഹാജരാക്കണം. ആദ്യ ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല ഹോസ്റ്റലില്‍ ഒരാഴ്ച ക്വാറന്റീന്‍ ഉണ്ടാകും. ഒരു മുറിയില്‍ ഒരാള്‍ മാത്രമാകും താമസം. ക്വാറന്റീന് ശേഷം കോവിഡ് പരിശോധന നടത്തും. യോഗത്തില്‍ പ്രൊഫ.പ്രതാപചന്ദ്ര കുറുപ്പ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. രാജേന്ദ്ര പിലാങ്കട്ട, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍, ഡോ.ജോസഫ് കോയിപ്പള്ളി, ഡോ.വി.പി. ജോഷിത്ത്, ഡോ.ആരതി നായര്‍ എന്നിവര്‍ സംബന്ധിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *