CLOSE

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നായക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍ക്ക് ഹോസ്ദൂര്‍ഗ് താലൂക്ക് യൂണിയന്‍ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നായക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍ക്ക് ഹോസ്ദൂര്‍ഗ് താലൂക്ക് യൂണിയന്‍ സ്വീകരണം നല്‍കി.താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി.യു. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ. പ്രഭാകരന്‍ നായര്‍ അനുമോദന പ്രസംഗം നടത്തി. പ്രതിനിധി സഭാ അംഗങ്ങളായ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍ , കെ.പി.ശ്രീകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡണ്ട് ടി.വി. സരസ്വതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി ആര്‍.മോഹന്‍ കുമാര്‍ സ്വാഗതവും ഇന്‍സ്പെക്ടര്‍ കെ.കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *