CLOSE

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.
വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനാണ് കോഴ നല്‍കിയതെന്ന് മണ്ഡലത്തിലെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശ് പരാതി നല്‍കിയിരുന്നു.

സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, മൊബൈല്‍ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *