CLOSE

ഗതാഗത തടസ്സവും അപകട സാധ്യതയും കൂടുതലുള്ള കൊട്ടുമ്പുറം – ചീര്‍മ്മക്കാവ് റോഡില്‍ ജെ.സി.ഐ നീലേശ്വരം ട്രാഫിക് മിറര്‍ സ്ഥാപിച്ചു

നീലേശ്വരം: ഗതാഗത തടസ്സവും അപകട സാധ്യതയും കൂടുതലുള്ള കൊട്ടുമ്പുറം -ചീര്‍മ്മക്കാവ് റോഡില്‍ ജെ.സി.ഐ നീലേശ്വരം ട്രാഫിക് മിറര്‍ സ്ഥാപിച്ചു. ജേസീ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി നഗരസഭാ ചെയര്‍പേര്‍സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.പി രതീഷ് അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ ഇ.അശ്വതി, ടി.വി ഷീബ, ജേസീവീക്ക് ഡയറക്ടര്‍ വി.വി ഹരിശങ്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഗിരീഷ് കുമാര്‍, കെ.പി ഷൈബുമോന്‍, പ്രോഗ്രാം ഡയറക്ടര്‍ എസ് സുജിത്ത്, സെക്രട്ടറി സി.വി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *