CLOSE

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് മഹിളാ മന്ദിരത്തില്‍ വീല്‍ ചെയര്‍ വിതരണവും ഭക്ഷണ വിതരണവും നടത്തി

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ന്യൂ വോയ്‌സസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം മഹിളാ മന്ദിരത്തില്‍ വീല്‍ചെയര്‍ വിതരണവും ഉച്ചഭക്ഷണവും നല്‍കി. ന്യൂ വോയ്‌സസ് വനിതാ വിഭാഗം പ്രസിഡണ്ട് ഷിഫാനി മുജീബ് മഹിളാ മന്ദിരം ഇന്‍ചാര്‍ജ് ജിഷക്ക് വീല്‍ചെയര്‍ കൈമാറി. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ഇഖ്ബാല്‍ പട്ടുവം അധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, ട്രഷറര്‍ ഒ.കെ.മഹ്മൂദ്, അഷ്‌റഫ് ഐവ, എം.എം.നൗഷാദ്, ഷബാന ഷാഫി, സുമയ്യ റയീസ്, മഹിളാ മന്ദിരം ജീവനക്കാര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *