CLOSE

സി.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി

കാസറഗോഡ്: കോവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പ് ശേഖരിച്ച് അയക്കുന്നതിന്റെ ഭാഗമായി സി.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ഒപ്പുശേഖരണം നടന്നു. ഒപ്പ് ശേഖരണ പരിപാടി മുന്‍മന്ത്രിയും യു.ഡി.എഫ് ചെയര്‍മാനുമായ സി. ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. സി. എം. പി സംസ്ഥാന കമ്മിറ്റി അംഗം വി. കമ്മാരന്‍ അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡണ്ട് പി. കെ. ഫൈസല്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍. എ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി. ഇ. അബ്ദുള്ള, യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മുന്‍ എം.എല്‍.എ എം സി ഖമറുദ്ദീന്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍,സി എം പി സംസ്ഥാന കമ്മിറ്റി അംഗം ബി. സുകുമാരന്‍,
ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജസ്റ്റോജോസഫ്,ആര്‍.എസ്.പി ജില്ലാസെക്രട്ടറി ഹരീഷ്. പി.നമ്പ്യാര്‍,
ടി.പി അടിയോടി, പി., കരുണാകരന്‍, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .എ അഷ്‌റഫലി, നാഷണല്‍ അബ്ദുള്ള തുടങ്ങിയവര്‍ ഒപ്പ് ശേഖരണ പരിപാടിയില്‍ സംബന്ധിച്ചു. യുഡിഎഫ് യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസലിനെ സിഎംപി ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍ പൊന്നാടയണിയിച്ച് അനുമോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *