CLOSE

പഴമയുടെ പുതുമയില്‍ രാവണേശ്വരം അപ്ലിയത്ത് തറവാട് പുനരുദ്ധാരണ ശുദ്ധികലശ ചടങ്ങുകള്‍ നടന്നു

രാവണേശ്വരം: ജില്ലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നായര്‍ തറവാടുകളില്‍ ഒന്നാണ് രാവണേശ്വരം അപ്ലിയത്ത് തറവാട്. തറവാട് അംഗങ്ങളുടെ നേതൃത്വത്തില്‍ പഴമ നഷ്ടപ്പെടാതെ പുതുക്കി പണിതിരിക്കയാണ് തറവാട് ഇപ്പോള്‍. മിക്ക തറവാടുകളുംക്ഷേത്രങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പഴമ നഷ്ടപ്പെടുത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നുവരാറാണ് പതിവ്.എന്നാല്‍ രാവണേശ്വരം അപ്ലിയത്ത് തറവാട് പഴമ നഷ്ടപ്പെടാതെ അതേപടി നിലനിര്‍ത്തുകയും കാലാനുസൃതമായി പുതിയ മോഡി നല്‍കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പുനരുദ്ധാരണ ശുദ്ധികലശ ചടങ്ങുകള്‍ വളരെ ലളിതമായ ചടങ്ങുകളോടെ അരവത്ത്‌കെ. യു ദാമോദര തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. തറവാട്ട് കാരണവരായ എ.ബാലകൃഷ്ണന്‍ നായര്‍, ടി.എ.രാധാകൃഷ്ണന്‍ നായര്‍, എ. രാമചന്ദ്രന്‍ , എ.ബാലചന്ദ്രന്‍. ടി.എ അജയകുമാര്‍ ,എ.ശ്രീധരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തറവാട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *