CLOSE

ഡിജിറ്റല്‍ ചാലഞ്ച് – സ്മാര്‍ട്ട് ഫോണ്‍ വിതരണോദ്ഘാടനം

വെള്ളിക്കോത്ത്: മഹാകവി .പി .സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍പഠന സഹായനിധിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണുകളുടെ വിതരണോത്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശോഭ ടി. അവര്‍കള്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജയന്‍ കെയുടെ അധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.മനോജ് കുമാര്‍ എം.സ്വാഗതം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീ.കൃഷ്ണന്‍ മാസ്റ്റര്‍, ആശംസയും, സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേശന്‍ മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു. പി.ടി.എ അംഗങ്ങള്‍,അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.ഇരുപത്തഞ്ചോളം ഫോണുകളാണ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്യത്തില്‍ വിതരണം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *