CLOSE

നാര്‍ക്കോട്ടിക് ജിഹാദ് എന്നത് പാലാ ബിഷപ്പിന്റെ മാത്രം നിലപാടല്ല : അഡ്വ. എ.പി. അബ്ദുള്ളക്കുട്ടി

കാസര്‍ഗോഡ് : നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നത് ആഗോള യാഥാര്‍ത്ഥ്യമാണെന്നും എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാനവരുമാനസ്രോതസ്സ് ലഹരിവസ്തുക്കളില്‍ നിന്നാണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഖിലാഫത്ത് പ്രസ്ഥാനം ബ്രിട്ടീഷുവിരുദ്ധവും ജന്മി വിരുദ്ധവുമാണെന്നാണ് ഇസ്ലാമിക സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാപ്പിളകലാപത്തില്‍ കൊല്ലപ്പെട്ടവരും പാലായനം ചെയ്തവരും സാധാരണക്കാരും കുടിയേറ്റക്കാരുമാണെന്നത് തന്നെ ഇത് ബ്രിട്ടീഷ് വിരുദ്ധ സമരമല്ലെന്നതിന്റെ തെളിവാണ്. മാപ്പിള ലഹളയുടെ തനിയാവര്‍ത്തനമാണ് 1990 കളില്‍ കാശ്മീരില്‍ കണ്ടത്. അന്യമതങ്ങളോട് തീവ്രവിദ്വേഷം വെച്ചു പുലര്‍ത്തുന്ന സംഘടനകളോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബഹുഭൂരിപക്ഷം ജനങ്ങളും മാടികാട്ടുന്നുവെന്നും ഇത്തരം സംഘടനകളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മല്‍സരിക്കുകയാണെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *