CLOSE

സിപിഐഎം മഡിയന്‍ ബ്രാഞ്ച് സമ്മേളനം മഡിയന്‍ ജവാന്‍ ക്ലബ്ബില്‍ പ്രത്യേകം തയ്യാറാക്കിയ എ.വി കണ്ണന്‍ നഗറില്‍ നടന്നു

കാഞ്ഞങ്ങാട്: സിപിഐഎം മഡിയന്‍ ബ്രാഞ്ച് സമ്മേളനം മഡിയന്‍ ജവാന്‍ ക്ലബ്ബില്‍ പ്രത്യേകം തയ്യാറാക്കിയ എ.വി കണ്ണന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍ പി. മാണിക്കുഞ്ഞി പതാക ഉയര്‍ത്തി. കെ.വി അശോകന്റെ അദ്ധ്യക്ഷതയില്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പര്‍ വി സുകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി അശോകന്‍ അദ്ധ്യക്ഷനായി. സമ്മേളനത്തില്‍ സ്‌നേഹജന്‍ രക്ത സാക്ഷി പ്രേമേയവും റിജേഷ് അനുശോചന പ്രമേയവും സെക്രട്ടറി ബി.ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങും അവതരിപ്പിച്ചു. ചിത്താരി ലോക്കല്‍ സെക്രട്ടറി ബി ബാലകൃഷഷ്ണന്‍, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എ.വി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്‍നിര പങ്കാളികളായ ആശാവര്‍ക്കര്‍മാരായ നളിനി, തങ്കമണി, മായ എന്നിവരെ ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *