CLOSE

കേരളത്തില്‍ അനുവദിക്കാനിരിക്കുന്ന എയിംസ് കാസര്‍കോട് വേണം; എസ്.എന്‍.ഡി.പി. യോഗം ഉദുമ യൂണിയന്‍

പാലക്കുന്ന് : കേരളത്തില്‍ അനുവദിക്കാനിരിക്കുന്ന എയിംസ് ആശുപത്രി പിന്നോക്ക ജില്ലയായ കാസര്‍കോട് സ്ഥാപിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ഉദുമ യൂണിയന്‍ ശാഖാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിനായി നിര്‍ദ്ദേശിക്കുന്ന പട്ടികയില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന് യോഗം സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപെട്ടു.

പ്രസിഡന്റ് കേവീസ് ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉദയമംഗലം, സെക്രട്ടറി ജയനന്ദന്‍ പാലക്കുന്ന്, ഗോപി കരിവേടകം, രാമന്‍ കുറ്റിക്കോല്‍, അനില്‍ കുമാര്‍ കീഴൂര്‍, കെ.വി രാഘവന്‍, സി.കെ കണ്ണന്‍, ജനാര്‍ദ്ദനന്‍ പള്ളിക്കര, അരവിന്ദന്‍ ആടിയത്ത്, സി.എച്ച് രാഘവന്‍, കോരന്‍ പെരിയ, അജയന്‍ പടിഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *