CLOSE

എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഹാദി അക്കാദമിയില്‍ കവാടം പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: യുവത്വം കര്‍മ്മനിരതമാക്കുകയും സംഘടനാ നിര്‍ദ്ദേശിക്കുന്ന കര്‍മപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിരന്തരമായി ഇടപെടുകയും വഴി ജീവിതം ധന്യമാക്കിയെന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ എക്‌സിക്യൂട്ടീവ്, സെക്ടര്‍ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് സംയുക്തമായി നടത്തപ്പെട്ട കവാടം പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ജീവിതം പരലോകത്താണെന്ന് വിശ്വസിക്കുന്ന നമുക്ക് നിസാര കാര്യങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തന ഗോദയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആകില്ല. മുന്‍ഗാമികള്‍ ത്യാഗങ്ങള്‍ സഹിച്ച് വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന് നമ്മുടെ അനാസ്ഥ കാരണം ക്ഷീണം വരാന്‍ പാടില്ല. ഖലീഫയായി അള്ളാഹു ഭൂമിയിലേക്ക് അയച്ച മനുഷ്യന്‍ യഥാര്‍ഥ ഖലീഫയാകണമെങ്കില്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യണം. റഷീദ് മാസ്റ്റര്‍ വിശദീകരിച്ചു.

പരിപാടിയില്‍ ജില്ലാ നേതൃത്വം പങ്കെടുത്തു. പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി, സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സെക്രട്ടറി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാണിക്കോത്ത് ഹാദി അക്കാദമിയില്‍ സംഘടിപ്പിക്കപ്പെട്ട കവാടം പരിപാടി സോണ്‍ പ്രസിഡന്റ് ജാഫര്‍ സാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ സംഘടനാ കാര്യ സെക്രട്ടറി ഹനീഫ അഹ്‌സനി കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈനാന്‍സ് സെക്രട്ടറി ശിഹാബുദ്ദീന്‍ അഹ്‌സനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ക്യാബിനറ്റ് അംഗങ്ങളായ പ്രഫസര്‍ ഇസ്മായില്‍ സുബൈര്‍ പടന്നക്കാട്, നൗഷാദ് ചുള്ളിക്കര, മഷ്ഹൂദ് ഫാലിളി പങ്കെടുത്തു. സെക്രട്ടറി ശിഹാബ് പാണത്തൂര്‍ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *