CLOSE

ജീവന്‍ രക്ഷകനായ ബിബീഷിന് ഗള്‍ഫിലെ ഒഫന്‍സ് കൂട്ടായ്മയുടെ അനുമോദനവും ധീരത അവാര്‍ഡും

ഉദുമ: കീഴൂരിലെ കടല്‍ അപകടത്തില്‍ മൂന്ന് പേരെ രക്ഷിച്ച ബിബീഷിന് ഒഫന്‍സ് കീഴൂര്‍ യു. എ.ഇ. കൂട്ടായ്മയുടെ ക്യാഷ് അവാര്‍ഡിനോടൊപ്പം ധീരത പുരസ്‌കാരവും സി.ച്ച്. കുഞ്ഞമ്പു എം.എല്‍.എ കൈമാറി. ഒഫന്‍സ് കൂട്ടായ്മയുടെ ‘സ്നേഹപൂര്‍വം 2021’ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത് നല്‍കിയത്. പ്രസിഡന്റ് എന്‍.കെ നാസര്‍ അധ്യക്ഷനായി. തൊഴില്‍ രഹിതര്‍ക്കുള്ള ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണുവും, ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് ധനസഹായം പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറും ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയനും ചേര്‍ന്ന് കൈമാറി. കീഴൂര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട മൂന്ന് പേര്‍ക്ക് ധനസഹായം വാര്‍ഡ് അംഗം ധന്യദാസും ജയനും ചേര്‍ന്ന് കൈമാറി.

അഖില കീഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, കീഴൂര്‍ കുറുമ്പ ഭഗവതി ക്ഷേത്രം പ്രസിഡന്റ് സുരേഷ് സ്വാമിക്കുട്ടി, കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുള്ള ഹുസൈന്‍, വൈസ് പ്രസിഡന്റ് യുസഫ് ഹാജി, ജലീല്‍ കോയ, റഷീദ് ഹാജി, ശ്രീനിവാസന്‍ കീഴൂര്‍, സഹീര്‍ കീഴൂര്‍, മബീഷ്, സി. അജിത്, പി.എം. ജലീല്‍, മുനീര്‍ മിലിട്ടറി എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *