CLOSE

മണ്ണില്‍ മനോഹര ശില്‍പങ്ങള്‍ നിര്‍മ്മിച്ച് കൊട്ടോടിയിലെ പത്താം ക്ലാസുകാരന്‍ രാജേന്ദ്രന്‍

രാജപുരം: മണ്ണില്‍ മനോഹര ശില്‍പങ്ങള്‍ നിര്‍മ്മിച്ച് കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ രാജേന്ദ്രന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കൊട്ടോടിയിലെ പരേതനായ വീരന്റെ മകന്‍ തടുപ്പ ജ്യോതിഷി കൂടിയായ വി.ബാബുവിന്റെയും സി.സിന്ധുവിന്റെയും മകനാണ് കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത് എ ഡിവിഷനില്‍ പഠിക്കുന്ന രാജേന്ദ്രന്‍.

ചെറുപ്പം മുതല്‍ ശില്‍പകലയില്‍ കഴിവ് പ്രകടിപ്പിച്ച രാജേന്ദ്രന്‍ പിതാവ് ബാബു ശില്‍പങ്ങള്‍ നിര്‍മിക്കുന്നത് കണ്ടാണ് നിര്‍മാണത്തില്‍ കൂടുതല്‍ അറിവുകള്‍ നേടിയത്. ഇതിനോടകം ജീവന്‍ തുടിക്കുന്ന ദേവീ ദേവന്മാരൂടെ നിരവധി ശില്‍പ്പങ്ങളാണ് രാജേന്ദ്രന്‍ നിര്‍മ്മിച്ച് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളത്. ശില്‍പ നിര്‍മ്മാണത്തില്‍ കൂടുതല്‍ സാങ്കേതികമായ അറിവുകള്‍ ലഭിച്ചാല്‍ രാജേന്ദ്രന്‍ മികച്ച ശില്‍പിയായി മാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *